കടവത്തൂരിൽ കെ.എൻ.എം. മർക്കസുദ്ദഅവ ആസ്ഥാന മന്ദിരം ഉദ്ഘാടനം ഇന്ന്കേ



രള മുസ്ലിം നവോത്ഥാന പ്രസ്ഥാനമായ കേരള നദ്വത്തുൽ മുജാഹിദീൻ കടവത്തൂർ ഇരഞ്ഞിൻകീഴിൽ സജ്ജീകരിച്ച കെ.എൻ. എം.മർക്കസുദ്ദഅവയുടെയും പോഷക സംഘടനകളുടെയും ആസ്ഥാന മന്ദിരംഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30 ന് കെ. എൻ. എം. മർക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറി എം. ടി. മനാഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ കെ.എൻ. എം മർക്കസുദ്ദഅ നേതാക്കളായ അബ്ദുസ്സലാം മുട്ടിൽ, അബ്ദുൽ ജലീൽ ഓതായി, റാഫി പേരാമ്പ്ര എന്നിവർ പ്രഭാഷണം നിർവ്വഹിക്കും. ബാണോത്ത് അബൂബക്കർ ഹാജി, കെ. കുഞ്ഞമ്മദ്, മറിയം അൻവാരിയാ, ഇസ്മായിൽ ചെമ്പാട്, ഫായിസ് പി, ഫഹ്‌മിദ അബ്ബാസ് എന്നിവർ സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കെകുഞ്ഞമ്മത്, ജനറൽ കൺവീനർ വി. മൊയ്തു സുല്ലമി, പ്രോഗ്രാം കൺവീനർ ആർ. അബ്ദുൽ ഖാദർ സുല്ലമി,ഓഫീസ് സെക്രട്ടറി ടി.കെ.കെ. ഖാലിദ്, മീഡിയ കൺവീനർ മഹറൂഫ് കാട്ടിൽ എന്നിവർ പങ്കെടുത്തു.
KNM in Kadavathur. Inauguration of Markasuddava headquarters building today
